മണ്ണാർക്കാട്: ദേശീയപാതയിൽ പനയമ്പാടത്ത് വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ചരക്കുലോ ലോറിയിൽ തട്ടി റോഡ് സൈഡിലെ ട്രാൻസ്ഫോമറിൽ ഇടിച്ചുനിന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. ഡ്രൈവർക്ക് പരിക്കേറ്റു. വൈദ്യുത പോസ്റ്റും ലോറിയുടെ മുൻവശവും തകർന്നു. തീ പടരാത്തതിനാൽ വൻദുരന്തം ഒഴിവായി.
കോഴിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മഴ പെയ്യുമ്പോഴാണ് പനയമ്പാടത്ത് മിക്ക അപകടങ്ങളും നടക്കുന്നത്. സംസ്ഥാനത്തെ റോഡുകളെ പറ്റി പരാതി അറിയിക്കാൻ പുതിയ സംവിധാനം നടപ്പിലാക്കിയ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽ മേഖലയിലെ സ്ഥിരം അപകടത്തെ കുറിച്ച് അറിയിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |