തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധിയിൽ 20,000 കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനസഹായവുമായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ). ഡിജിറ്റൽ പഠന സൗകര്യം പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഉറപ്പുവരുത്താനുള്ള പദ്ധതിയിൽ തീരദേശ, മലയോര, ആദിവാസി മേഖലകൾക്ക് പ്രാധാന്യം നൽകും. ഡിജിറ്റൽ പഠനോപകരണങ്ങൾ, പരീക്ഷണ സാമഗ്രികൾ, ഗണിത പഠനോപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ, മൊബൈൽ റീചാർജ് സൗകര്യം, കേബിൾ/ ഇന്റർനെറ്റ് ലഭ്യത തുടങ്ങി എല്ലാ സഹായങ്ങളും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിജിറ്റൽ ക്ലാസുകൾക്കൊപ്പം സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസുകൾ നൽകുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കാൻ മുഴുവൻ അദ്ധ്യാപകരും രംഗത്തിറങ്ങണമെന്ന് കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |