തിരുവനന്തപുരം: ടൗക്തേ ചുഴലിക്കാറ്റിൽ ദുരിതമനുഭവിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 18.36 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഒരു കുടുംബത്തിന് 1,200 രൂപ വച്ചാണ് നൽകുന്നത്. ചുഴലിക്കാറ്റ് മൂലം മത്സ്യബന്ധനം നിരോധിച്ചിരുന്ന കാലയളവിൽ ബുദ്ധിമുട്ട് അനുഭവിച്ച, രജിസ്റ്റർ ചെയ്ത 1,24,970 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 28,070 മത്സ്യത്തൊഴിലാളി അനുബന്ധ കുടുംബങ്ങൾക്കുമാണ് സഹായമെത്തിക്കുന്നത്.
സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനുള്ള തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |