SignIn
Kerala Kaumudi Online
Friday, 26 April 2024 8.51 PM IST

'പടച്ചവനാണെ സത്യം, മോദി സർക്കാറിനെ നിങ്ങൾക്ക് വിശ്വസിക്കാം...ലക്ഷദ്വീപിൽ നിന്നും ഒരു സന്തോഷ വാർത്തയുണ്ട്'; എ പി അബ്‌ദുള്ളക്കുട്ടി പറയുന്നു

ap-abdhullakkutty

ലക്ഷദ്വീപിലെ അഗത്തി എയർപ്പോർട്ടിൽ നിന്നും ആദ്യമായി ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റിയയക്കാൻ തുടങ്ങിയെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയും വീഡിയോ വഴിയുമാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ആദ്യ കൺസയ്ൻമന്റായ അഞ്ച് മെട്രിക്ക് ടൺ ട്യൂണ മത്സ്യം എയർ ഇന്ത്യ ഗാർഗോ വിമാനം വഴി അഗത്തിയിൽ നിന്ന് പുറപ്പെട്ടത് ജൂൺ അഞ്ചാം തീയതിയാണെന്നും ലോക പരിസ്ഥിതി ദിനത്തിൽ തന്നെ കയറ്റുമതി ആരംഭിച്ചത് 'അടിപൊളിയായെന്നും ബിജെപി നേതാവ് പറയുന്നു.

ഈ സാഹചര്യത്തിലാണ് 'മോദി ടച്ച്' ഉള്ള വികസന രാഷ്ട്രീയം പ്രസക്തമാകുന്നതെന്നും ഇക്കാര്യത്തിൽ ലക്ഷദ്വീപ്പ് അഡ്മിനിസ്ട്രേഷനേയും കേന്ദ്ര സർക്കാറിനേയും നെഞ്ചോട് ചേർത്ത് പിടിച്ച് അഭിവാദ്യം ചെയ്യുന്നുവെന്നും അബ്‌ദുള്ളക്കുട്ടി പറയുന്നു. 'എന്റെ പ്രിയ ദ്വീപ് വാസികളെ, പടച്ചവനാണെ സത്യം മോദി സർക്കാറിനെ നിങ്ങൾക്ക് വിശ്വസിക്കാം'-എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പും വീഡിയോയും ചുവടെ:

'ലക്ഷദ്വീപിൽ നിന്ന് ഒരു സന്തേഷ വാർത്തയുണ്ട്.
ആദ്യമായി ട്യൂണ ഫിഷ്
അഗത്തി എയർപോർട്ടിൽ നിന്ന്
ബംഗളുരു വഴി ജപ്പാനിലേക്ക് എക്സ്പോർട്ട് തുടങ്ങി.
ആദ്യ കൺസയ്ൻമെന്റ് 5 മെട്രിക്ക് ടൺ എയർ ഇന്ത്യ കാർഗോ വിമാനം വഴി അഗത്തിയിൽ നിന്ന് പുറപ്പെട്ടത് ഇന്നലെ ജൂൺ 5 ന് ആണ്
ലോക പരിസ്ഥിതി ദിനത്തിൽ തന്നെ തുടങ്ങിയത്
അടിപൊളിയായി.
കാരണം ലോകത്തിലെ അപൂർവ്വം ഓർഗാനിക്ക് ടെറിറ്ററിയാണ്
ലക്ഷദീപ് അക്വാട്ടിക്ക് മേഖല.
അവിടെ യാതൊരു പൊള്യൂഷനുമില്ലാത്ത ദ്വീപാണ്
ഇവിടുത്തെ ട്യൂണക്ക് വേണ്ടി ജപ്പാനും യൂറോപ്പും എത്രയോ കാലമായി കാത്തിരിക്കുകയായിരുന്നു.
ഇവിടെയാണ് മോദി ടച്ചുള്ള വികസന
രാഷ്ട്രീയത്തിന്റെ പ്രസക്തി.
കൊച്ചിയിൽ കഴിഞ്ഞ വർഷം
കേന്ദ്ര സർക്കാർ
മെഗാ ലക്ഷ് ദ്വീപ് ട്യൂണ എക്സ്പോർട്ടേസ് & സ്റ്റെയ്ക്ക് ഹോൾഡേർഡ് മീറ്റ് സംഘടിപ്പിച്ചു.
അതിൽ 50 എക്സ്പോർട്ട് കമ്പനി പങ്കെടുത്തു.
അതിൽ ബാംഗ്ലൂർ ബെയ്സ്ഡ് കമ്പനിയായ Sashmi Food Pvt Ltdനെ തിരഞ്ഞെടുത്തു.
73 വർഷം പിറകിലായ ലക്ഷദ്വീപിലെ
മത്‌സ്യ ബന്ധനത്തെ മോദി സർക്കാർ നിശബ്ദമായി ആധുനികവൽകരിക്കയായിരുന്നു.
ഇത് ഒരു ചരിത്രമാണ്
ലക്ഷദീപിലെ 60% വരുന്ന മത്സ്യബന്ധനവുമായി ഉപജീവനം കഴിക്കുന്ന ജനങ്ങൾക്ക് പുതുജന്മമാവും.
അവരുടെ ജോലി, വരുമാനം വർദ്ധിക്കും
ലക്ഷദീപ് അഡ്മിനിസ്ട്രേഷനേയും
കേന്ദ്ര സർക്കാറിനേയും നെഞ്ചോട് ചേർത്ത് പിടിച്ച് അഭിവാദ്യം
ചെയ്യുന്നു.
എന്റെ പ്രിയ ദ്വീപ് വാസികളെ
പടച്ചവനാണെ സത്യം,
മോദിസർക്കാറിനെ നിങ്ങൾക്ക് വിശ്വസിക്കാം.'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AP ABDHULLAKKUTTY, INDIA, LAKSHADWEEP, PRABHUL KHODA PATEL, BJP, NARENDRA MODI, TUNA FISH, EXPORT, JAPAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.