SignIn
Kerala Kaumudi Online
Saturday, 27 April 2024 4.23 AM IST

പാതയോരങ്ങളിൽ മന്ദാരപ്പൂമണവുമായി ഹരിത സ്പർശം

mandaram

മാള: സായന്തനക്കാറ്റിൽ മന്ദാരപ്പൂവിന്റെ സുഗന്ധം പാതയോരത്ത് നിറയ്ക്കുകയാണ് മാള പുത്തൻചിറയിൽ നിന്നുള്ള ടച്ച് ചാരിറ്റബിൾ ട്രസ്റ്റി അംഗങ്ങൾ. ഓരോ പാതയോരങ്ങളിലും നല്ല ഓക്‌സിജനും കാറ്റും സുഗന്ധവും ലഭിക്കാനുള്ള ഒരിടം ഒരുക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. മന്ദാര വഴിയിൽ നാല് മണിക്കാറ്റ് എന്ന് പേരിട്ട ഈ വേറിട്ട പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത് അഞ്ച് പേരടങ്ങുന്ന സംഘമാണ്.

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലായി 9000 ഓളം തൈകളാണ് ഈ സംഘം നട്ടുവളർത്തിയത്. പുത്തൻചിറ മാള പഞ്ചായത്തുകളിലെ അതിർത്തികളിലായി ഇതിനകം 200 ഓളം മന്ദാര തൈകൾ നട്ടത് മരമായി വളർന്നു പൂവിട്ടു. 2015 ൽ നട്ടുപരിപാലിച്ച മൂന്ന് തരത്തിലുള്ള മന്ദാരം ഇന്ന് ഈ പാതയോരത്തിന്റെ സൗന്ദര്യമാണ്. എല്ലാ വർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആയിരം തൈകൾ ഇവർ നട്ടുപിടിപ്പിക്കും. ഇതിൽ 60 ശതമാനവും വളർന്നു.

വെള്ള, പിങ്ക്, വയലറ്റ് നിറങ്ങളിലുള്ള മന്ദാരപ്പൂക്കൾ പാതയോരത്ത് സുഗന്ധം പരത്തുന്നു. വയനാട്ടിലെ വൈത്തിരിയിൽ ഞാവൽ വഴിയിൽ ആറ് വർഷം മുൻപ് നട്ട ഞാവൽ തൈകളിൽ 150 മരങ്ങൾ കായ്ച്ച് പഴങ്ങളായി. കോട്ടയത്ത് ഇലഞ്ഞി വഴിയിൽ നാലുമണിക്കാറ്റ് പദ്ധതിയിൽ 150 മരങ്ങളുണ്ട്. കുഴിക്കാട്ടുശേരിയിൽ മന്ദാരങ്ങളാണ് നട്ടത്.

ട്രസ്റ്റിന് നേതൃത്വം നൽകുന്ന സിനിമ പരസ്യ കലാകാരൻ സുനിൽ വില്വമംഗലത്ത് അടക്കമുള്ളവരുടെ വരുമാനത്തിന്റെ ഒരു ഭാഗമാണ് ട്രസ്റ്റിന്റെ പ്രവർത്തന മൂലധനം. ഇവരുടെ കൂട്ടായ്മയിൽ പാതയോരങ്ങളിൽ ഉണ്ടായിട്ടുള്ള നാലു മണിക്കാറ്റിന്റെ സുഗന്ധവും നല്ല വായുവും ആസ്വദിക്കാൻ നിരവധി പേരാണെത്തുന്നത്. മാള പുത്തൻചിറ അതിർത്തിയിൽ വീണ്ടും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മന്ദാരം കൂടാതെ മഞ്ഞ മുള, മാതളം, പേര എന്നിവയും ഈ സംഘം നട്ടു.

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് ടച്ച് ചാരിറ്റബിൾ ട്രസ്റ്റ്. സുനിൽ വില്വമംഗലത്ത് മാനേജിംഗ് ട്രസ്റ്റിയായ ട്രസ്റ്റിലെ അംഗങ്ങൾ ബഷീർ മുട്ടത്ത് ശാലിൻ, സുശാഗ് വില്വമംഗലത്ത്, ഗോപുകുമാർ, ഉല്ലാസ് വില്വമംഗലത്ത് എന്നിവരാണ്.

2012 ൽ ട്രസ്റ്റ് രൂപീകരിച്ചത് മുതൽ മറ്റു പ്രവർത്തനങ്ങൾക്കൊപ്പം തുടങ്ങിയതാണ് കാറ്റ് കൊള്ളാൻ ഒരിടം ഒരുക്കൽ. വൈകിട്ട് നാലിന് ഉണ്ടാകുന്ന കാറ്റ് കൂടുതൽ ആസ്വാദ്യകരവും ആരോഗ്യപ്രദവുമാക്കി മാറ്റുകയാണ് . എല്ലാ വർഷവും വനം വകുപ്പിൽ നിന്ന് ലഭിക്കുന്ന ആയിരം തൈകൾ ഒരാഴ്ച കൊണ്ട് നട്ടുപിടിപ്പിക്കും. തുടർന്നുള്ള പരിപാലനവും ട്രസ്റ്റ് നടത്തും.

സുനിൽ വില്ല്വമംഗലത്ത്
ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ECOLOGY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.