തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ നിയമ സെക്രട്ടറിയായി വി. ഹരി നായരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം മണ്ണന്തല ശ്രീനികേതനിൽ മജിസ്ട്രേറ്റായിരുന്ന വേലായുധൻ നായരുടെയും രാധാദേവിയുടെയും മകനാണ്. 1995ൽ പത്തനംതിട്ട മുൻസിഫായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊല്ലം, എറണാകുളം ജില്ലകളിൽ ജില്ലാ ജഡ്ജി ആയിരുന്നു. നിലവിൽ ആലപ്പുഴ ജില്ലാ ജഡ്ജിയാണ്. പത്നി ബിന്ദു. മകൻ ഉണ്ണികൃഷ്ണൻ (മാനേജർ എസ്.ബി.ഐ., കാഞ്ഞിരമറ്റം), മരുമകൾ: ഡോ. നേഹ നരേന്ദ്രൻ (മെഡിക്കൽ ഓഫീസർ, പി.എച്ച്.സി., കളമശ്ശേരി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |