കൊല്ലം: പ്രസിദ്ധ കാഥികനും നാടക സംവിധായകനുമായിരുന്ന കൊല്ലം പനയം ചൈത്രത്തിൽ ചവറ ധനപാലൻ (76) അന്തരിച്ചു. 45 വർഷത്തോളം കഥാപ്രസംഗ രംഗത്ത് സജീവമായിരുന്ന അദ്ദേഹം 36 കഥകൾ അവതരിപ്പിച്ചു. എല്ലാ കഥാപ്രസംഗങ്ങളുടെയും കഥയും പാട്ടും എഴുതിയതും ചിട്ടപ്പെടുത്തിയതും ധനപാലൻ തന്നെയായിരുന്നു. കൊല്ലം സാഹിതി എന്ന നാടക സമിതി ഇടയ്ക്ക് നടത്തിയിരുന്നു. ഈ സമിതി അരങ്ങിലെത്തിച്ച ആറ് നാടകങ്ങൾ സംവിധാനം ചെയ്തതും ധനപാലനായിരുന്നു. അടുത്തിടെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ ലക്ഷ്മിക്കുട്ടി. മക്കൾ: ശ്രീകല, ശ്രീകുമാർ, ശ്രീലത. മരുമക്കൾ: വിജയകുമാർ, സുനിമോൾ, ബിനു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |