SignIn
Kerala Kaumudi Online
Friday, 26 April 2024 2.05 PM IST

ഇന്ത്യ ബുക്ക് ഓഫ് റെക്കാഡിൽ ഇടം നേടി നാലുവയസ്സുകാരൻ ശിവ

siva-karayil

തൃപ്രയാർ: ഏത് രാജ്യത്തിന്റെ പതാക കാട്ടിയാലും മതി കൊച്ചുശിവ, രാജ്യത്തിന്റെ പേരു പറയും. 48 എഷ്യൻ രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും പറയും. അതുപോലെ തലസ്ഥാനം പറഞ്ഞാൽ രാജ്യങ്ങളുടെ പേര് പറയും. മുതിർന്നവർക്ക് പോലും ഓർത്തെടുക്കാൻ പ്രയാസകരമായ പല കാര്യങ്ങളും നിമിഷ നേരം കൊണ്ട് പറഞ്ഞാണ് ശിവ കാരയിൽ എന്ന കൊച്ചു മിടുക്കൻ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്‌സിൽ ഇടം നേടിയത്.

വലപ്പാട് കാർമ്മൽ സെൻട്രൽ സ്‌കൂളിൽ എൽ.കെ.ജി വിദ്യാർത്ഥിയാണ് ശിവ. ഇതുവരെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ 2 തവണ ഇടം നേടി.

പീരിയോഡിക് ടേബിളിലെ എല്ലാ മൂലകങ്ങളുടെയും പേരുകൾ (118), ഒന്ന് മുതൽ 12 വരെയുള്ള സംഖ്യകളുടെ ഗുണനപട്ടിക, ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും പേരുകൾ, തലസ്ഥാനങ്ങൾ, ഭാഷ ഏതാണെന്നും ഈ കൊച്ചുമിടുക്കനറിയാം.

ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ , കേരളത്തിലെ മുഖ്യമന്ത്രിമാർ എന്നിവരുടെ പേരും അനായാസം പറയും. 63 വിപരീത പദങ്ങൾ, 54 ആത്മകഥകളുടെ രചയിതാക്കളുടെ പേരുകൾ, പ്രശസ്തമായ 50 കണ്ടുപിടുത്തങ്ങൾ, നൂറിലധികം കാറുകളുടെ ലോഗോ തിരിച്ചറിഞ്ഞ് കാറിന്റെ പേര് പറയൽ അങ്ങനെയെല്ലാം ഓർത്തെടുത്ത് പറയും.

മഹാസമുദ്രങ്ങളുടെയും ഗ്രഹങ്ങളുടെയും വൻകരകളുടെയും പേരുകൾ നിമിഷനേരം കൊണ്ട് ഓർത്തെടുക്കാനാകും. കേരളത്തിലെ 14 ജില്ലകൾ, മലയാള മാസം, ഇംഗ്‌ളീഷ് മാസം, എല്ലാം ഈ ചെറുപ്രായത്തിൽ ഹൃദിസ്ഥമാണ്. രാജ്യങ്ങളുടെ പേരുകളും കൊടികളും പഠിക്കാൻ ചെറിയ പ്രായത്തിൽ തന്നെ താല്പര്യം കാണിച്ചപ്പോൾ ശിവയുടെ അച്ഛൻ എടത്തിരുത്തി സ്വദേശിയായ ഷൈബു പ്രോത്സാഹനം നൽകി. സഹായവുമായി അമ്മയും. ഇപ്പോൾ ശിവ കാരയിൽ എന്ന യു ട്യൂബ് ചാനൽ കൂടി തുടങ്ങി. റെക്കാഡിനർഹമായ ശിവയുടെ പ്രകടനം ഈ ചാനൽ വഴി എല്ലാവർക്കും കാണാം. ഒന്നരലക്ഷത്തിലധികം സബ്‌സ്‌ക്രൈബൈഴ്‌സ് ഉള്ള യു ട്യൂബറാണ് അച്ഛൻ ഷൈബു. അമ്മ ശരണ്യ അദ്ധ്യാപികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, RECORD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.