ബ്യൂണേഴ്സ് അയേഴ്സ് : തിങ്കളാഴ്ച പുലർച്ചെ ബ്രസീലിൽ തുടങ്ങുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള 28 അംഗ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് തവണയും തൊട്ടരികെ നഷ്ടപ്പെട്ടുപോയ കോപ്പ കിരീടം വീണ്ടെടുക്കാൻ ഇതിഹാസ താരം ലയണൽ മെസിയുടെ നേതൃത്വത്തിൽ സെർജിയോ അഗ്യൂറോയും എയ്ഞ്ചൽ ഡി മരിയയും ഉൾപ്പെടെയുള്ള പോരാളികളാണ് രംഗത്ത്. കൊവിഡ് ബാധിതനായിരുന്ന ഗോൾകീപ്പർ ഫ്രാങ്കോ അർമാനിയേയും പരിശീലകൻ ലയണൽ സ്കോണി ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സമനില വഴങ്ങേണ്ടിവന്ന പിഴവ് വരുത്തിയ ഫൊയ്ത്തിനെ ഒഴിവാക്കി. സെവിയ്യയുടെ ഒക്കാമ്പോസിനേയും ഒഴിവാക്കി.
ടീം:
ഗോൾ കീപ്പർ: ഫ്രാങ്കോ അർമാനി, അഗസ്റ്റിൻ മർച്ചിസിൻ, എമിലിയാനോ മാർട്ടിനസ്, യുവാൻ മുസോ
പ്രതിരോധം: റോമെറോ, നിക്കോളാസ് ഒട്ടമെന്റി, ലൂകാസ് മാർട്ടിനസ്, മോളിനോ ലുസെറോ, ഗോൺസാലോ മോണ്ടിയാൽ, ജർമ്മൻ പെസല്ല, നിക്കോളാസ് ടാഗ്ലൈയാഫിക്കോ, മാർക്കോസ് അക്യൂന, ലിസാൻഡ്രോ മാർട്ടിനസ്
മധ്യനിര: നിക്കോളാസ് ഗോൺസാലസ്, അലെസാൻഡ്രോ ഗോമസ്, ലിയനാർഡോ പരഡസ്, റോഡ്രിഗോ ഡി പോൾ,ജിയോവാനി ലോ സെൽസോ, നിക്കോളാസ് ഡൊമിനിഗ്വസ്, എസെക്കിയേൽ പലാസിയോസ്, ഗൈഡോ റോഡ്രിഗസ്, ഏഞ്ചൽ കൊറേയ
മുന്നേറ്റനിര: മെസി, സെർജിയോ അഗ്യൂറോ, ഏഞ്ചൽ ഡി മരിയ, ലൗട്ടാരോ മാർട്ടിനസ്, ജൊവാക്വിൻ കൊറേയ, ലൂക്കാസ് അലാരിയോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |