നിർമ്മാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി. ചൗധരിക്കെതിരെ പരാതിയുമായി നടൻ വിശാൽ. ചൗധരിയിൽ നിന്ന് കടമായി വാങ്ങിയ പണം തിരികെ നൽകിയിട്ടും തന്റെ വീടിന്റെ ആധാരം നൽകാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്ന് കാണിച്ചാണ് വിശാൽ ടി നഗർ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.
പൊലീസ് ചൗധരിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുമ്പു തിരൈ എന്ന ചിത്രത്തിനുവേണ്ടിയാണ് വിശാൽ ചൗധരിയിൽ നിന്ന് പണം വാങ്ങിയത്. ഈടായി നൽകിയതാകട്ടെ തന്റെ വീടിന്റെ ആധാരവും രേഖകളും. മുഴുവൻ പണവും തിരികെ നൽകിയെന്നും, എന്നാൽ രേഖകൾ തരുന്നില്ലെന്നുമാണ് വിശാൽ പരാതിയിൽ പറയുന്നത്. രേഖകൾ തിരികെ ചോദിച്ചപ്പോൾ കാണാനില്ലെന്നായിരുന്നു ചൗധരിയുടെ മറുപടിയെന്നും താരം പറയുന്നു.
താനല്ല, സംവിധായകൻ ശിവകുമാർ ആയിരുന്നു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്തതെന്നും, ശിവകുമാർ മരണപ്പെട്ടതിനാൽ രേഖകൾ കിട്ടിയില്ലെന്നും ചൗധരി ഒരു തമിഴ് മാദ്ധ്യമത്തോട് പ്രതികരിച്ചു. മുഴുവൻ തുകയും നൽകിയെന്ന് കാണിച്ചുള്ള രേഖകൾ വിശാലിന് നൽകിയിട്ടുണ്ട്. ഭാവിയിൽ അത് പ്രശ്‌നമാകുമെന്ന പേടി വിശാലിന് ഉണ്ടാകും. ഇപ്പോൾ ഞാൻ സ്ഥലത്തില്ല. തിരികെ എത്തിയ ശേഷം പ്രശ്‌നം പരിഹരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
It’s unacceptable that Mr #RBChoudhary failed to return the Cheque Leaves,Bonds & Promissory Notes months after repaying the loan to him for the Movie #IrumbuThirai,he was evading giving excuses & finally told he has misplaced the documents
— Vishal (@VishalKOfficial) June 9, 2021
We have lodged a complaint with Police
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |