SignIn
Kerala Kaumudi Online
Friday, 26 April 2024 1.01 PM IST

വനം കൊള്ള :സിറ്റിംഗ് ജഡ്ജി അന്വേഷണം നടത്തണമെന്ന് സുധീരൻ

vm-sudheeran

തിരുവനന്തപുരം: കേരളം കണ്ട എറ്റവും സംഘടിതവും ആസൂത്രിതവും വ്യാപകവുമായ വനംകൊള്ളയെക്കുറിച്ച് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ വി.എം. സുധീരൻ അഭ്യർത്ഥിച്ചു. പ്രശ്നത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഹൈക്കോടതി ജഡ്ജിയുടെ സേവനം വിട്ടുകിട്ടുന്നതിന് വേണ്ടതെല്ലാം ചെയ്യണം.വനംകൊള്ളയെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഉദ്യോഗസ്ഥതല അന്വേഷണം അപര്യാപ്തമാണ്. നീതിപൂർവവും നിഷ്പക്ഷവും സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന നിലയിൽ ഉണ്ടാകണമെന്നും കത്തിൽ സുധീരൻ ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ. രാജൻ, പി. രാജീവ് എന്നിവർക്കും കത്തിന്റെ പകർപ്പുകളയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VM SUDEHEERAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.