പെരുമ്പാവൂർ: കൊവിഡ് വ്യാപനം മൂലവും ലോക്ക്ഡൗൺ മൂലവും ബുദ്ധിമുട്ടിലായവർക്കു വേണ്ടി നെടുങ്ങപ്ര സർവീസ് സഹകരണ ബാങ്ക് പ്രവർത്തന പരിധിയിൽ ഒരേ സമയം 14 സൗജന്യ കലവറകൾ തുറന്നു.
സുമനസുകൾ തങ്ങളുടെ കൃഷിയിടത്തിൽ നിന്നുള്ള വിഭവങ്ങളായും പണമായും നൽകിയ സഹകരണത്തോടെയാണ് സൗജന്യ കലവറകൾ തുറന്നത്. ഈ സൗജന്യ കലവറയിൽ നിന്ന് അതത് പ്രദേശവാസികളായ ആർക്കുവേണമെങ്കിലും അത്യാവശ്യമുള്ള സാധനങ്ങൾ സൗജന്യമായി എടുക്കാം. വേങ്ങൂർ കണ്ണൂർ കവലയിൽ ഒ.ദേവസിയും മറ്റ് 13 ഇടങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് മുൻ പ്രസിഡന്റുമാർ, ബാങ്ക് വൈസ് പ്രസിഡന്റ് എന്നിവർ വിവിധയിടങ്ങളിലെ കലവറകൾ ഉദ്ഘാടനം ചെയ്തു. വിവിധ പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയാണ് സൗജന്യ കലവറയിൽ ഉള്ളത്. ഏകദേശം രണ്ടായിരം ആളുകൾ കലവറകളിൽ നിന്ന് സാധനങ്ങൾ ഇതേ വെര കെപ്പറ്റിക്കഴിഞ്ഞതായി ബാങ്ക് ഭാരവാഹികൾ അറിയിച്ചു. വേങ്ങൂർ പള്ളിത്താഴം,വേങ്ങൂർ അമ്പലം ജംഗ്ഷൻ, വക്കുവള്ളി കണ്ണൂർ കവല, കോഴിക്കോട്ടുകുളങ്ങര, മുറിപ്പാറ (ഇടപ്പാറ), മേയ്ക്കപ്പാല, കണ്ണംപറമ്പ്, കൊച്ചങ്ങാടി, നെടുങ്ങപ്ര, നെടുങ്ങപ്ര കനാൽ പാലം, പുന്നയം കവല, അശമന്നൂർ സ്കൂൾ ജംഗ്ഷൻ, അങ്കണവാടി പഴയകൊള്ളിപറമ്പ് പയ്യാൽ, പയ്യാൽ കവല എന്നിവിടങ്ങളിലാണ് സൗജന്യ കലവറകൾ പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |