SignIn
Kerala Kaumudi Online
Friday, 26 April 2024 1.56 PM IST

ന്യൂനപക്ഷ ക്ഷേമം: ചെലവാക്കാതെ 125.42 കോടി

minoriy

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിനായി 2016 മുതൽ 21 വരെയുള്ള അഞ്ച് വർഷക്കാലം ബഡ്ജറ്റിൽ വകയിരുത്തിയ തുകകളിൽ 125.42 കോടി രൂപ ചെലവഴിച്ചില്ല. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് വ്യക്തമാക്കിയത്.

കഴിഞ്ഞ അഞ്ച് വർഷം ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായി ആകെ നീക്കിവച്ചത് 432.61 കോടി രൂപയാണ്. ചെലവഴിക്കാനായത് 307.19 കോടി രൂപ മാത്രം. സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വ്യക്തിഗത ആനുകൂല്യം ഓരോ സമുദായത്തിലും എത്രപേർക്ക് നൽകിയെന്നതിന്റെ കണക്ക് സൂക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.

ന്യൂനപക്ഷ ക്ഷേമത്തിനായി വകയിരുത്തിയ ബഡ്ജറ്റ് വിഹിതം ചെലവഴിക്കാത്തത് അനാസ്ഥയും ന്യൂനപക്ഷത്തോടുള്ള അവഗണനയുമാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ ആരോപിച്ചു.

പ്രതിവർഷ തുക

(വകയിരുത്തിയത്, വിനിയോഗിച്ചത്)

2016-17: 107.34 കോടി - 94.59 കോടി

2017-18: 99 കോടി - 82.36 കോടി

2018-19: 110.11 കോടി - 73.46 കോടി

2019-20: 63.75 കോടി - 24.75 കോടി

2020-21: 52.41 കോടി - 32.04 കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINORIY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.