വഴിത്തല : ഫീൽഡ് ഔട്ട്രീച്ച് ബ്യൂറോ എറണാകുളവും, ശാന്തിഗിരി കോളേജ്, വഴിത്തല എൻ എസ് എസ് യൂണിറ്റും, ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായി 'കൊവിഡും യുവജനങ്ങളും' എന്ന വിഷയത്തെ കുറിച്ച് വെബിനാർ സംഘടിപ്പിച്ചു.വെബിനാറിൽ ഡോ. ജനയസ് എം. മുണ്ടോടൻ ക്ലാസ്സ് എടുത്തു. ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ എല്ലാ വാക്സിനുകളും ഒരു പോലെ ഫലപ്രദമാണ്. കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ വാക്സിനെടുക്കുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. നീതു സോന( ജോയിന്റ് ഡയറക്ടർ, റീജിയണൽ ഔട്ട്രീച്ച് ബ്യൂറോ, കേരള ലക്ഷദ്വീപ്) മുഖ്യ പ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പൽ ഫാ. പോൾ പാറക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഫീൽഡ് എക്സിബിഷൻ ഒഫീസർ പൊന്നുമോൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ സാന്ദ്ര ജോസ് ജോസഫ്,ജയിംസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |