തിരുവനന്തപുരം: സൗദി അറേബ്യയിലെ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ ഇന്നലെ വിമാനത്തിൽ നാട്ടിലെത്തിച്ചു. രാവിലെ 7:30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം നോർക്ക റൂട്ട്സ് ആംബുലൻസിലാണ് അവരവരുടെ വീടുകളിൽ എത്തിച്ചത്. നോർക്ക് റൂട്ട്സിന്റെ നിരന്തരശ്രമങ്ങളുടെ ഫലമായി റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്. ജൂൺ അഞ്ചിന് സൗദി അറേബ്യയിലെ നജ്രാനിൽ ഉണ്ടായ അപകടത്തിലാണ് കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ (31) എന്നിവർ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. നജ്രാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണിവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |