തിരുവനന്തപുരം: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 25 ഡയാലിസിസ് രോഗികൾക്കും സൂപ്രണ്ട് നിർദ്ദേശിക്കുന്ന നിർദ്ധനരായ കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തൻ മാസം തോറും നൽകിവരുന്ന ചികിത്സാധനസഹായത്തിന്റെ വിതരണോദ്ഘാടനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു. അഞ്ചു വർഷത്തിനു മുമ്പ് ആനത്തലവട്ടം ആനന്ദന്റെ സാന്നിദ്ധ്യത്തിൽ തുടങ്ങിവച്ച സംരംഭം മാസം തോറും മുടങ്ങാതെ നടത്താൻ കഴിഞ്ഞെന്നും അത് തുടരുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സി.വിഷ്ണുഭക്തൻ പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫിറോസ് ലാൽ,ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ്,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസ്റ്റിൻ മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു, ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്ന തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |