SignIn
Kerala Kaumudi Online
Friday, 15 May 2026 4.36 PM IST

കെ.എസ്.ആർ.ടി.സിയുടെ പൊതു പമ്പുകൾ ഒരുങ്ങുന്നു

pump

തിരുവനന്തപുരം: പൊതുജനങ്ങൾക്കായി നൂറ് ദിവസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി എട്ട് പെട്രോൾ-ഡീസൽ പമ്പുകൾ തുറക്കും. ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലെ ഡിപ്പോയോട് ചേർന്നാണ് പമ്പുകൾ.

നിലവിലെ പമ്പുകളെ മറ്റ് വാഹനങ്ങൾക്കു കൂടി സൗകര്യമാകും വിധം മാറ്റി സ്ഥാപിക്കും. തുടർന്ന് മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും പമ്പ് തുറക്കും. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് മന്ത്രി ആന്റണി രാജു പറഞ്ഞു. ഡീലർ കമ്മിഷനും സ്ഥല വാടകയുമുൾപ്പെടെ ഉയർന്ന വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് ഇതിനായി സാമ്പത്തിക ബാദ്ധ്യതയില്ലെന്നും മുഴുവൻ ചെലവും ഇന്ത്യൻ ഓയിൽ കോർപറേഷൻ മുടക്കുമെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSRTC PUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA