കൊല്ലം: തമിഴ്‌നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 8 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. ഇരവിപുരം, ഗൗരിമന്ദിരം വീട്ടിൽ രാജേഷാണ് (34) കഴിഞ്ഞ ദിവസം വെകിട്ട് ആറോടെ പിടിയിലായത്. രണ്ടുലക്ഷം രൂപയ്ക്ക് കടവൂർ സ്വദേശിയായ മറ്റൊരു യുവാവിന് കൈമാറുന്നതിന് കാത്തുനിൽക്കുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. 1,60,000 രൂപയ്ക്ക് തമിഴ്‌നാട്ടിൽ നിന്ന് 10 കിലോ കഞ്ചാവ് പച്ചക്കറി വാഹനത്തിൽ കടത്തിക്കൊണ്ടുവന്നതായിരുന്നു. ബാക്കിയുള്ളവ വിറ്റതായി ഇയാൾ എക്സൈസിന് മൊഴിനൽകി. സമാനമായ രീതിയിൽ നേരത്തെ ഇയാളെ പരവൂർ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും പിടിയിലായത്.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ മനോജ് ലാൽ, നിർമ്മലൻ തമ്പി, ബിനു ലാൽ, സിവിൽ ഓഫീസർമാരായ ശ്രീനാഥ്, ജൂലിയൻ ക്രൂസ്, അനിൽകുമാർ, ഡ്രൈവർ നിഥിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |