ചണ്ഡീഗഢ്: ഹരിയാനയിൽ ബി.ജെ.പി ഓഫീസ് നിർമിക്കാനായി സ്ഥാപിച്ച തറക്കല്ല് ഇളക്കിമാറ്റി കർഷകർ. പാർട്ടിയുടെ സ്റ്റേറ്റ് യൂണിറ്റ് മേധാവി ഒ.പി. ധൻകർ ജജ്ജ്ഹറിൽ ഓഫീസിന്റെ ശിലാസ്ഥാപനം നടത്തി മണിക്കൂറുകൾക്കകമാണ് വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ തറക്കല്ല് ഇളക്കിമാറ്റിയത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
ആയിരക്കണക്കിന് കർഷകർ ആറുമാസമായി ഡൽഹി അതിർത്തിയിൽ പ്രതിഷേധിച്ചിട്ടും നിയമങ്ങൾ പിൻവലിക്കാത്തതിനെതിരെ സ്ത്രീകളടക്കം നിരവധിപേർ കറുത്ത കൊടികളുമേന്തി സംഭവസ്ഥലത്ത് മുദ്രാവക്യം വിളിച്ചു. സംഭവത്തിൽ നിയമപ്രകാരം കർശന നടപടിയെടുക്കുമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു. ഹരിയാനയിൽ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി-ജെ.ജെ.പി നേതാക്കൻമാർ നടത്തുന്ന പൊതുപരിപാടികളിലൊക്കെ കർഷക സംഘങ്ങൾ പ്രതിഷേധവുമായി എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |