നെയ്യാറ്റിൻകര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 'അദ്ധ്യാപകർ അരികിലുണ്ട് " എന്ന പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനിൽ നടന്ന ഭക്ഷണ വിതരണം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. താലൂക്കിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ബറ്റാലിയനുകൾ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം നടത്തുന്നത്. കൊവിഡ് ബാധിതരായ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനസാമഗ്രികൾ, വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർ, ആശുപത്രിയിലെ കൂട്ടിരുപ്പുകാർ, വികലാംഗർ എന്നിവർക്ക് ഭക്ഷണപ്പൊതികൾ, ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഓക്സിമീറ്ററുകൾ എന്നിവയാണ് അദ്ധ്യാപകരുടെ നേതൃത്തിൽ എത്തിക്കുന്നത്. കെ.എസ്.ടി.എ ജില്ലാ ട്രഷറർ വിദ്യാവിനോദ്, എക്സിക്യൂട്ടീവംഗം ബെൻ റെജി, നേതാക്കളായ എം. അയ്യപ്പൻ, എം. ജോൺ ബോയ്, എ.എസ്. മൻസൂർ, ബി.വി. മഞ്ചു, സൗദീഷ് തമ്പി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |