SignIn
Kerala Kaumudi Online
Saturday, 27 April 2024 5.19 AM IST

ആംബുലൻസ് ഉദ്ഘാടനം ചെയ്തത് രണ്ട് തവണ

ambu

കോഴഞ്ചേരി: കൊവിഡ് പ്രതിരോധവുമായി ആരോഗ്യ പ്രവർത്തകർ നെട്ടോട്ടമോടുമ്പോൾ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ ഉദ്ഘാടന മാമാങ്കം. ആശുപത്രിയ്ക്ക് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് നൽകുന്ന ചടങ്ങാണ് രണ്ടു തവണ നടന്നത്. ജില്ലാ പഞ്ചായത്തിൽ നിന്ന് 20 ലക്ഷം ചെലവാക്കി െഎ.സി.യു സംവിധാനമുള്ള ആംബുലൻസാണ് കൈമാറിയത്. ഇക്കഴിഞ്ഞ എട്ടിന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭയ്ക്ക് താക്കോൽ കൈമാറിയായിരുന്നു ആദ്യ ഉദ്ഘാടനം. ജില്ലാ പഞ്ചായത്തിലെ ജീവനക്കാരായ സുശീലനും അജിയും സൂപ്രണ്ടിന് ആംബുലൻസിന്റെ താക്കോൽ കൈമാറുന്ന ചടങ്ങ് ആശുപത്രി ജീവനക്കാരുടെയും ജില്ലാ പഞ്ചായത്ത് ജീവനക്കാരുടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇക്കഴിഞ്ഞ 12ന് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഒാമല്ലൂർ ശങ്കരൻ ആംബുലൻസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് താക്കോൽ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തംഗം ആർ. അജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ പങ്കെടുത്തു.

ആദ്യ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയാതെ നടന്നുവെന്നാണ് വിവരം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും അറിയാതെ ഉദ്ഘാടനം നടത്തിയതിനെതിരെ വിമർശനം ഉയർന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.