SignIn
Kerala Kaumudi Online
Friday, 26 April 2024 3.12 PM IST

2.47 ഏക്കർ ഭൂമി ലഭ്യമാക്കും ചീമേനി ബസ് സ്റ്റാൻഡ് സ്വപ്നം പൂവണിയും

cheemeni-
ചീമേനി ബസ്‌ സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്‌സും പണിയാനായി കണ്ടെത്തിയ സ്ഥലം

ചീമേനി (കാസർകോട്): കണ്ണൂർ- കാസർകോട് ജില്ലാ അതിർത്തിയിലുള്ള മലയോര വാണിജ്യനഗരമായ ചീമേനി ടൗണിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് എന്ന സ്വപ്നത്തിന് ചിറക് മുളക്കുന്നു.

രണ്ട് ജില്ലകളുടെയും വിവിധ ഭാഗങ്ങളിലേക്ക് ബസ് റൂട്ടുള്ള ടൗണാണ് ചീമേനി. എന്നാൽ ഇവിടെയൊരു ബസ് സ്റ്റാൻഡ് ഇല്ലാത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ ഏറെയായിരുന്നു. ഇതിനായി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോയി.

ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും സ്ഥാപിക്കുന്നതിന് മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ ഒരു കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ആവശ്യമായ സ്ഥലം ലഭിക്കാത്തതിനാൽ പദ്ധതി നടപ്പായില്ല. ആ സ്വപ്നത്തിനാണ് ഇപ്പോൾ ചിറകുമുളക്കുന്നത്. എം. രാജഗോപാലൻ എം.എൽ.എയുടെ ഇടപെടലിന്റെ ഭാഗമായാണ് ഇപ്പോൾ ബസ് സ്റ്റാൻഡ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് ജീവൻ വെക്കുന്നത്. ഇതിന്റെ ഭാഗമായി ചീമേനിയിൽ ആവശ്യമായ ഭൂമി അനുവദിക്കാൻ മന്ത്രിതല ചർച്ചയിൽ ധാരണയായി. പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലുള്ള 2.47 ഏക്കർ ഭൂമി ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി വിട്ടുകൊടുക്കാനും തീരുമാനമായി. റവന്യൂ വകുപ്പിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയാണ് പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലുള്ളത്.

കയ്യൂർ റോഡിനോട് ചേർന്നുള്ള ഈ ഭൂമി റവന്യൂ വകുപ്പ് തന്നെ ഏറ്റെടുത്തു കയ്യൂർ-ചീമേനി ഗ്രാമ പഞ്ചായത്ത് അപേക്ഷ നൽകുന്ന മുറയ്ക്ക് പാട്ടത്തിന് നൽകും. മന്ത്രിമാർ, പ്ലാന്റേഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, റവന്യൂ, കൃഷിവകുപ്പ് മേധാവികൾ എന്നിവരുമായി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള, വൈസ് പ്രസിഡന്റ് കെ.വി ഗംഗാധരൻ എന്നിവർ നടത്തിയ ചർച്ചയിലാണ് നേരത്തെ തീരുമാനം ഉണ്ടായത്. തുടർന്ന് വന്ന കെ.പി വത്സലൻ പ്രസിഡന്റായ പഞ്ചായത്ത് ഭരണസമിതിയും ഇതിനായി ഊർജ്ജിത ശ്രമങ്ങൾ നടത്തുകയാണ്. നിലവിൽ ബസുകൾ, ഓട്ടോകൾ, ടാക്സികൾ, ടെംപോ വാനുകൾ തുടങ്ങിയവയൊക്കെ റോഡിന് ഇരുവശത്തുമായാണ് നിർത്തിയിടുന്നത്. ബസ് സ്റ്റാൻഡ് വരുന്നതോടെ ഇവയ്‌ക്കെല്ലാം പ്രത്യേക പാർക്കിംഗ് ഏരിയകളും അനുവദിക്കും.

പ്രധാന മലഞ്ചരക്ക് വ്യാപാരകേന്ദ്രം

മലയോര മേഖലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാരകേന്ദ്രമായ ചീമേനിയിൽ നിന്ന് കാഞ്ഞങ്ങാട്, പയ്യന്നൂർ, പെരിങ്ങോം, പാടിച്ചാൽ, കാക്കടവ്, പെരുമ്പട്ട, ചിറ്റാരിക്കാൽ, പള്ളിപ്പാറ, പൊതാവൂർ, കയ്യൂർ തുടങ്ങിയ റൂട്ടുകളിലായി നിരവധി ബസ് സർവീസുകൾ നടത്തുന്നുണ്ട്. പത്തോളം മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളുണ്ടിവിടെ. ജുവലറി, വസ്ത്രാലയം തുടങ്ങി എല്ലാവിഭാഗം ആളുകളും ആശ്രയിക്കുന്ന കേന്ദ്രമായി ചീമേനി മാറിക്കഴിഞ്ഞു. എൻജിനീയറിംഗ് കോളേജ്, അപ്ലൈഡ് സയൻസ് കോളേജ്, ഹയർ സെക്കൻഡറി സ്‌കൂൾ, ഐ.ടി.ഐ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കയ്യൂർ -ചീമേനി പഞ്ചായത്തിലുണ്ട്. ധനകാര്യ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് കാര്യാലയം, വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ചീമേനി ടൗണിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, CHEEMENI BUSSTANT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.