തിരുവനന്തപുരം: അൽഷിമേഴ്സ് രോഗത്തിൽ ജി-പ്രോട്ടീൻ കപ്പിൾഡ് റിസപ്റ്ററുകളുടെ പങ്കും സ്ത്രീകളിലെ രോഗസാദ്ധ്യതയും സംബന്ധിച്ച പഠനത്തിന് മലയാളി ശാസ്ത്രജ്ഞ ഡോ. ശാരിക സരസിജയ്ക്ക് കാനഡ ആസ്ഥാനമായ കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് റിസർച്ചിന്റെ (സി.ഐ.എച്ച്.ആർ) ത്രിവത്സര പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്.
ഒട്ടാവ സർവകലാശാലയിലെ ഡോ. സ്റ്റീഫൻ എസ്.ജി ഫെർഗൂസൻ ലാബിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയാണ് തിരുവനന്തപുരം സ്വദേശിയായ ശാരിക. ന്യൂയോർക്കിലെ ആൽബനി കോളേജ് ഒഫ് ഫാർമസി ആൻഡ് ഹെൽത്ത് സയൻസസിൽ നിന്നാണ് സ്കോളർഷിപ്പോടെ ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഓണേഴ്സ് ബിരുദം നേടിയത്. തുടർന്ന് ന്യൂയോർക്കിലെ ആൽബനി മെഡിക്കൽ കോളേജിൽ നിന്ന് അൽഷിമേഴ്സ് രോഗം സംബന്ധിച്ച ഗവേഷണത്തിൽ പിഎച്ച്.ഡി നേടി.
ചലച്ചിത്രനിർമ്മാതാവ് കിരീടം ഉണ്ണിയുടെയും (എൻ. കൃഷ്ണകുമാർ) പൊതുമരാമത്ത് വകുപ്പ് റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ സരസിജയുടെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |