തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും, ഡീസലിന് 14 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 98 രൂപ 70 പൈസയും, ഡീസലിന് 93 രൂപ 93 പൈസയുമാണ് ഇന്നത്തെ വില.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 96 രൂപ 76 പൈസയും, ഡീസലിന് 93 രൂപ 11 പൈസയുമായി. കോഴിക്കോട് പെട്രോളിന് 97 രൂപ 13 പൈസയും, ഡീസലിന് 92 രൂപ 47 പൈസയുമാണ് ബുധനാഴ്ചത്തെ വില.പതിനാറ് ദിവസത്തിനിടെ ഒൻപതാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |