സെന്റ് പീറ്റേഴ്സ്ബർഗ്: യൂറോകപ്പിൽ. ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ ഫിൻലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി റഷ്യ ആദ്യജയം സ്വന്തമാക്കി. അലെക്സി മിറാൻചുക്കാണ് റഷ്യയ്ക്കായി വിജയഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ബെൽജിയത്തോട് റഷ്യ പരാജയപ്പെട്ടിരുന്നു. ഈ വിജയത്തോടെ റഷ്യ നോക്കൗട്ട് സാദ്ധ്യത നിലനിറുത്തി.
ആദ്യ പകുതിയുടെ ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ അലക്സി മിറാൻചുക്കാണ് റഷ്യയ്ക്കായി ഗോൾ നേടിയത്. മധ്യനിര നന്നായി കളിച്ചെങ്കിലും സ്ട്രൈക്കർമാരുടെ വേഗക്കുറവ് ഫിൻലൻഡിന് വിനയായി. താരങ്ങളെ മാറി പരീക്ഷിച്ചെങ്കിലും റഷ്യൻ ഗോൾവല കുലുക്കാൻ ഫിൻലൻഡിന് കഴിഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |