SignIn
Kerala Kaumudi Online
Saturday, 27 April 2024 2.21 AM IST

എം.എൽ.എ ഫണ്ട് ഓൺലൈൻ പഠനത്തിന് വിനിയോഗിക്കണം

online-class

തിരുവനന്തപുരം: എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വീതം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സംവിധാനം കാര്യക്ഷമമാക്കാൻ മാത്രമായി വിനിയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കത്ത് നൽകി.കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ എം.എൽ.എമാരും സ്വമനസ്സാലെ അവരുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 4 കോടി രൂപ വീതം (560 കോടി) സർക്കാരിന് തിരികെ നൽകിയിട്ടുണ്ട്. ഇൗ തുകയിൽ നിന്ന് ഒരു എം.എൽ.എയ്ക്ക് 25 ലക്ഷം രൂപ വീതം ഓൺലൈൻ പഠനത്തിനുള്ള ഭൗതികസാഹചര്യങ്ങൾ ഒരുക്കാനായി നൽകണം.28 മുതൽ നടത്താനിരിക്കുന്ന പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾക്ക് പകരമുള്ള മാർഗ്ഗം ആലോചിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടിക്കും സതീശൻ കത്ത് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE CLASS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.