SignIn
Kerala Kaumudi Online
Saturday, 27 April 2024 4.55 AM IST

ജില്ലയിൽ പ്രാദേശിക കൊവിഡ് നിയന്ത്രണം

covid

കൊല്ലം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നാല് വിഭാഗമായി തിരിച്ച് കൊവിഡ് നിയന്ത്രണങ്ങൾ ഇന്ന് മുതൽ നടപ്പാക്കും. ജില്ലയിൽ ഒരിടത്തും ട്രിപ്പിൾ ലോക്ക് ഡൗണില്ലെന്ന് കളക്ടർ അറിയിച്ചു.
സാധാരണ ലോക്ക് ഡൗൺ (20 - 30നും ഇടയ്ക്ക്) പത്ത് തദ്ദേശസ്ഥാപനങ്ങളിൽ ഏർപ്പെടുത്തും. എട്ട് മുതൽ ഇരുപത് ശതമാനത്തിന് ഇടയിൽ നിരക്കുള്ള 59 ഇടങ്ങളും എട്ടു ശതമാനത്തിൽ താഴെ നിരക്കുള്ള നാല് പ്രദേശങ്ങളുമാണ് ജില്ലയിലുള്ളത്. ഇവിടങ്ങളിൽ സർക്കാർ മാർഗനിർദ്ദേശം അനുസരിച്ചുള്ള നിയന്ത്രണം നടപ്പാക്കും. ജില്ലയിലെ ഇന്നലത്തെ രോഗവ്യാപന നിരക്ക് 12.7 ശതമാനമാണ്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി തിരിച്ചുള്ള പട്ടിക


1. എ വിഭാഗം (8 % താഴെ)

കൊട്ടാരക്കര മുനിസിപ്പാലിറ്റി, ഇളമാട്, കുന്നത്തൂർ, വെളിനല്ലൂർ ഗ്രാമപഞ്ചായത്തുകൾ.

2. ബി വിഭാഗം ( 8 ​- 20 % ഇടയിൽ)

കൊല്ലം കോർപ്പറേഷൻ, പുനലൂർ, പരവൂർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികൾ, വിളക്കുടി, നീണ്ടകര, വെട്ടിക്കവല, ശാസ്താംകോട്ട, ശൂരനാട് വടക്ക്, തെന്മല, പോരുവഴി, തെക്കുംഭാഗം, കുലശേഖരപുരം, കരീപ്ര, അലയമൺ, ആലപ്പാട്, തലവൂർ, തഴവ, ക്ലാപ്പന, ഉമ്മന്നൂർ, കുമ്മിൾ, ശൂരനാട് തെക്ക്, നെടുവത്തൂർ, ചാത്തന്നൂർ, ഓച്ചിറ, കുളക്കട, പവിത്രേശ്വരം, പട്ടാഴി വടക്കേക്കര, ഇടമുളയ്ക്കൽ, ഇട്ടിവ, മൈലം, ചവറ, ആര്യങ്കാവ്, പത്തനാപുരം, മേലില, കരവാളൂർ, പെരിനാട്, നെടുമ്പന, കുളത്തൂപ്പുഴ, എഴുകോൺ, മൈനാഗപ്പള്ളി, ചടയമംഗലം, പനയം, തൊടിയൂർ, ഈസ്റ്റ് കല്ലട, കല്ലുവാതുക്കൽ, അഞ്ചൽ, പട്ടാഴി, പിറവന്തൂർ, തൃക്കരുവ, പൂയപ്പള്ളി, പന്മന, ചിതറ, വെസ്റ്റ് കല്ലട, തേവലക്കര, പൂതക്കുളം, ഇളമ്പള്ളൂർ, തൃക്കോവിൽവട്ടം, ചിറക്കര ഗ്രാമപഞ്ചായത്തുകൾ

3.സി വിഭാഗം (20 - 30 % ഇടയിൽ)

നിലമേൽ, കൊറ്റങ്കര, ആദിച്ചനല്ലൂർ, കുണ്ടറ, പേരയം, മൺറോത്തുരുത്ത്, ഏരൂർ, മയ്യനാട്, വെളിയം, കടയ്ക്കൽ ഗ്രാമപഞ്ചായത്തുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.