ബ്രിസ്റ്റോൾ: ഏഴുവർഷത്തിന് ശേഷം ടെസ്റ്റ് മത്സരത്തിനായി കളത്തിലിറങ്ങിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തിട്ടുണ്ട്.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ബ്യൂമൗണ്ടും ഹേതർ നൈറ്റും അർദ്ധ ശതകം നേടിയിട്ടുണ്ട്. വിൻഫീൽഡ് ഹിൽ (35), ബ്യൂമൗണ്ട് (66),സ്കൈവർ (42) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പൂജ,സ്നേഹ്,ദീപ്തി എന്നിവർ ഇന്ത്യയ്ക്കായി ഓരോവിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |