ലുധിയാന: ആറു മണിക്കൂർ നീണ്ടുനിന്ന അപൂർവ ശസ്ത്രക്രിയയിൽ ഒരു വയസുള്ള ആൺകുട്ടിയുടെ 'മൂന്നാമത്തെ കാൽ' ഡോക്ടർമാർ നീക്കം ചെയ്തു. മോഡൽ ടൗണിലെ ഒരു ആശുപത്രിയിൽവച്ചാണ് ശസ്ത്രക്രിയ നടന്നത്.
മൂന്ന് കാലുകളുമായി ജനിച്ച കുട്ടി നാട്ടുകാർക്ക് കൗതുകമായിരുന്നു. രണ്ട് സാധാരണ കാലുകളും, ശക്തി കുറഞ്ഞ മറ്റൊരു കാലുമായിരുന്നു കുട്ടിയ്ക്കുണ്ടായിരുന്നത്. ശക്തി കുറവായിരുന്നെങ്കിലും മൂന്നാമത്തെ കാലിന് നാഡീപരമായി കേടുപാടുകൾ ഇല്ലായിരുന്നു.
നിലവിൽ പീഡിയാട്രിക് ഐസിയുവിൽ നിരീക്ഷണത്തിലുള്ള സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരു എൻജിഒയുടെ സഹായത്തോടെയാണ് നിർധന കുടുംബത്തിൽപ്പെട്ട കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |