ആംസ്റ്റർഡാം: വാർഷിക ചെലവായി തനിയ്ക്ക് അനുവദിക്കുന്ന 1.9 ദശലക്ഷം ഡോളർ (14 കോടിയോളം രൂപ) നിരസിച്ച് നെതർലൻഡ്സ് രാജകുമാരി കാതറിന-അമാലിയ. നെതർലൻഡ്സ് രാജാവ് വില്യം അലക്സാണ്ടറിന്റെയും മാക്സിമ രാജ്ഞിയുടെയും മൂത്ത മകളാണ് കാതറിന രാജകുമാരി. ഡിസംബർ ഏഴിന് എനിക്ക് 18 വയസ്സാകും. അതോടെ നിയമമനുസരിച്ച് എനിയ്ക്ക് പണംലഭിക്കും. എന്നാൽ, രാജ്യത്തിന് തുക തിരിച്ച് നൽകാനായി ഞാൻ ഒന്നും ചെയ്യുന്നില്ല. അത് എനിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. മറ്റു വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് പ്രത്യേകിച്ച് കൊവിഡ് വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തിൽ - പ്രധാനമന്ത്രി മാർക്ക് റുട്ടെയ്ക്കയച്ച കത്തിൽ രാജകുമാരി വ്യക്തമാക്കി.
നെതർലൻഡ്സിലെ നിയമപ്രകാരം പ്രായപൂർത്തിയാകുന്നതോടെ രാജ്ഞിയുടെ ചുമതലകൾ അമാലിയ ഏറ്റെടുക്കണം. ഇതിന്റെ ഭാഗമായിട്ടാണ് പ്രതിവർഷം പണം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |