പൃഥ്വിരാജ് നായകനായി എത്തുന്ന ത്രില്ലര്‍ ചിത്രം 'കോൾഡ് കേസ്' ജൂൺ 30ന് ആമസോണ്‍ പ്രൈം വീഡിയോ വഴി റിലീസ് ചെയ്യുന്നു. തനു ബാലക്ക് സംവിധാനം ചെയ്യുന്ന 'കോൾഡ് കേസി'ൽ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി സത്യജിത്തിന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.
ശ്രീനാഥ് വി. നാഥ് ആണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. 'മുംബൈ പൊലീസ്', 'മെമ്മറീസ്' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം പൃഥി വീണ്ടും പൊലീസ് റോളിലെത്തുന്ന ചിത്രം കൂടിയാണ് 'കോൾഡ് കേസ്'. അദിതി ബാലനാണ് ചിത്രത്തിലെ നായിക.
Murder, mystery, crime, and suspense… We are ready to be thrilled!
— amazon prime video IN (@PrimeVideoIN) June 17, 2021
Watch #ColdCaseOnPrime June 30@PrithviOfficial @AditiBalan @LakshmiPriyaaC @suchitrapillai #AthmeeyaRajan @Gibin_Gopinath @PoojaMohanraj @IamAntoJoseph@AJFilmCompany #TanuBalak pic.twitter.com/4NZ0hjTVCl
ഗിരീഷ് ഗംഗാധരനും ജോമോൻ ടി ജോണും ചേർന്നാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് സിനിമയുടെ നിർമാണം. അജയൻ ചാലിശ്ശേരി- കലാസംവിധാനം, ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്.
content details: prithvirajs cold case to be released through amazon prime video.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |