മലയിൻകീഴ്: വിളപ്പിൽശാല ഹരികുമാറിന്റെ ഉടമസ്ഥതയിലുള്ള റബർ മൊത്ത വ്യാപാര സ്ഥാപനം (എം.എസ് എന്റർ പ്രൈസസ്) കുത്തി തുറന്ന് 250 കിലോഗ്രം റബർ ഷീറ്റുകളും 2,500 രൂപയും കവർന്നു. കടയുടെ പിറകുവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. സ്ഥാപനത്തിനടുത്ത് താമസിക്കുന്ന കടയുടമ രാവിലെ എത്തിയപ്പോൾ ഷട്ടർ പകുതി ഉയർത്തിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി അറിയുന്നത്. വിളപ്പിൽശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഫോട്ടോ അടിക്കുറിപ്പ്...മോഷണം നടന്ന റബർ വ്യാപാര കേന്ദ്രം. കടയുടമ ഹരികുമാർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |