കോപ്പ അമേരിക്ക ഫുട്ബാളിൽ മെസിയുടെ അർജന്റീനയും ലൂയിസ് സുവാരേസിന്റെ ഉറുഗ്വേയും തമ്മിലുള്ള പോരാട്ടം കാണാം. ശനിയാഴ്ച ഇന്ത്യൻ സമയം വെളുപ്പിന് 5.30നാണ് ബ്രസീലിയയിൽ വമ്പന്മാരുടെ പോരാട്ടം.
ആദ്യ മത്സരത്തിൽ ചിലിയുമായി സമനിലയിൽ തളയ്ക്കപ്പെട്ട അർജന്റീനയ്ക്ക് ഗ്രൂപ്പിൽ ആധിപത്യം ഉറപ്പിക്കാൻ വിജയം അനിവാര്യമാണ്.
ചിലിക്കെതിരെ മെസി ഗോൾ നേടിയിരുന്നെങ്കിലും ടീമെന്ന നിലയിൽ വേണ്ടത്ര ഒത്തിണക്കമുണ്ടായിരുന്നില്ല.അഗ്യൂറോ,നിക്കോളാസ് ഓട്ടമെൻഡി,ഏ,ൻജൽ ഡി മരിയ,ലൗതാരോ,ലിയാൻഡ്രോ തുടങ്ങിയവർ കൂടി ഫോമിലേക്ക് ഉയർന്നെങ്കിലേ അർജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ.
മറുവശത്ത് ഉറുഗ്വേയ്ക്ക് ടൂർണമെന്റിലെ ആദ്യ മത്സരമാണിത്. സുവാരേസിനെക്കൂടാതെ എഡിൻസൺ കവാനി,ഡീഗോ ഗോഡിൻ,ഫ്രെഡറിക്കോ,ഫെർനാൻഡോ മുസ്ലേര തുടങ്ങിയ പരിചയ സമ്പന്നർ ഉറുഗ്വേ നിരയിലുണ്ട്.
ലൈവ് : സോണി ടെൻ ചാനൽ ഗ്രൂപ്പിൽ. സ്ട്രീമിംഗ് സോണി ലൈവിലും ജിയോ ടി.വിയിലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |