SignIn
Kerala Kaumudi Online
Saturday, 04 May 2024 9.57 AM IST

മരപ്പടി ഇരിപ്പിടമാക്കി മാളവിക മോഹനൻ

malavika

തന്മയത്വമുള്ള ഭാവ പ്രകടനങ്ങളിലൂടെ മികച്ച അഭിനയം കാഴ്ചവയ്ക്കുകയും അതിലൂടെ ധാരാളം യുവ ആരാധകരെ സമ്പാദിക്കുകയും ചെയ്ത താരമാണ് മാളവിക മോഹനൻ. മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. അങ്ങനെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ കൂട്ടത്തിൽ ഇടം നേടുകയും ചെയ്തു.

malavika

വിജയ് നായകനായുള്ള മാസ്റ്റർ എന്ന സിനിമയിലെ വേഷം മാളവികയ്ക്ക് കുറച്ചൊന്നുമല്ല ജനപ്രീതി നേടിക്കൊടുത്തത്. സിനിമ ഫോട്ടോഗ്രാഫർ യു.കെ.മോഹനന്റെ മകളാണ് മാളവിക. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മാളവിക ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ദുൽഖറിന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയരംഗത്തെത്തിയത്. തുടർന്ന് ചെയ്ത ഓരോ വേഷവും വ്യത്യസ്തവും പ്രേക്ഷക ശ്രദ്ധ നേടിയതുമായിരുന്നു.

malavika

സോഷ്യൽ മീഡിയായിൽ സജീവമായി ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന മാളവികയുടെ കിടിലൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി മാറിയിരിക്കുന്നത്. കോണിപ്പടിയിൽ ടാർപ്പോളിൻ വിരിച്ച് അതിലിരിക്കുന്ന വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് ഇത്തവണ പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ഈ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് ആരാധകർക്കിടയിൽ പുത്തൻ ഉയർച്ച നൽകുമെന്നുതന്നെയാണ് മാളവികയുടെ വിശ്വാസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.