തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഫ്രഞ്ച് വിഭാഗത്തിൽ താത്ക്കാലിക അദ്ധ്യാപക നിയമനത്തിനുള്ള അഭിമുഖം 24ന് രാവിലെ 11ന് ഓൺലൈനിൽ നടത്തും. യു.ജി.സി നിഷ്കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അദ്ധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം 23ന് വൈകിട്ട് അഞ്ചിനകം principal.uc@gmail.com ൽ അപേക്ഷ അയയ്ക്കണം. ഫോൺ: 8281796263, 9946679793.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |