SignIn
Kerala Kaumudi Online
Saturday, 27 April 2024 2.55 AM IST

വായനയുടെ വാതിൽ കൊട്ടിയടച്ചു

klm

 കൊല്ലം പബ്ലിക് ലൈബ്രറി അടഞ്ഞിട്ട് 14 മാസം

കൊല്ലം: പുസ്തക പ്രേമികൾക്ക് മുന്നിൽ കൊല്ലം പബ്ളിക് ലൈബ്രറിയുടെ വാതിലുകൾ അടഞ്ഞിട്ട് 14 മാസം. വായനാദിനത്തിന്റെ 25-ാം വാർഷികം ആചരിക്കുമ്പോൾ ലൈബ്രറി എന്ന് തുറക്കുമെന്നതിൽ അശങ്ക തുടരുകയാണ്.

സാമ്പത്തിക സ്വാശ്രയത്വം കൈവരിച്ചെന്ന് പറയുമ്പോഴും ജീവനക്കാർക്ക് വേതനം നൽകാനും കഴിയുന്നില്ല. ലൈബ്രറിക്കൊപ്പമുള്ള സോപാനം, സരസ്വതി ഹാളുകൾ കൊവിഡിനെ തുടർന്ന് വാടകയ്‌ക്കെടുക്കാൻ ആരുമില്ലാതായതാണ് വരുമാനം നിലയ്ക്കാൻ കാരണം.

മലയാളം, ചരിത്ര പഠനം എന്നിവയ്ക്കായി യു.ജി.സി അനുവദിച്ച ഗവേഷണകേന്ദ്രം കൂടിയായ അക്ഷരമുത്തശിയെ പഴയകാല പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് പുസ്തകപ്രേമികൾക്കിടയിൽ പ്രതിഷേധം ഉയർത്തുന്നുണ്ട്.

ഭരണസമിതി തിരഞ്ഞെടുപ്പ്

നടന്നിട്ട് പത്തുവർഷം

തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും സെക്രട്ടറിയുമടക്കം പന്ത്രണ്ട് അംഗങ്ങളാണ് ഭരണസമിതിയിൽ ഉണ്ടാകേണ്ടത്. എന്നാൽ തിരഞ്ഞെടുപ്പ് നടന്നിട്ട് പത്തുവർഷം പിന്നിടുന്നു. ജില്ലാ കളക്ടർ ചെയർമാനും മേയർ വൈസ് ചെയർമാനുമാണ്. നിലവിലെ ഭരണ തലപ്പത്ത് പ്രമുഖരുണ്ടെങ്കിലും ഒരുതവണ പോലും യോഗം ചേരാറില്ല.

പിറവിയുടെ ചരിത്രം

1973ൽ പുറത്തിറങ്ങിയ 'അച്ചാണി' എന്ന സിനിമയിൽ നിന്നുള്ള ലാഭം മുഴുവൻ നിർമ്മാതാവായ കെ. രവീന്ദ്രൻ നായർ പൊതുഗ്രന്ഥശാല സ്ഥാപിക്കുന്നതിന് സംഭാവന ചെയ്തതിലൂടെയാണ് കൊല്ലം പബ്ളിക് ലൈബ്രറി യാഥാർത്ഥ്യമായത്. ഏകദേശം 15 ലക്ഷത്തോളം രൂപയാണ് അന്ന് അദ്ദേഹം നൽകിയത്. ഓണററി സെക്രട്ടറിയായ അദ്ദേഹം അസുഖ ബാധിതനായതോടെയാണ് ലൈബ്രറിക്ക് കഷ്ടകാലം ആരംഭിച്ചത്.

അനുമതി മേശക്കുള്ളിൽ

1. ഏറ്റെടുക്കാൻ ജില്ലാ ലൈബ്രറി കൗൺസിൽ കത്തുനൽകി

2. എന്നാൽ ജില്ലാ കളക്ടർ ഇതുവരെ മറുപടി നൽകിയില്ല

3. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രമേയം പാസാക്കിയതിനെ തുടർന്ന് ഏറ്റെടുക്കാൻ സംസ്ഥാന കൗൺസിൽ അനുമതി നൽകി

4. ലൈബ്രറി ചെയർമാനായ ജില്ലാ കളക്ടർ തീരുമാനമെടുക്കാതെ ആറുമാസമായി കത്ത് കൈവശം സൂക്ഷിച്ചിരിക്കുകയാണ്

സൗകര്യങ്ങൾ

 ഗ്രന്ഥശാല  വായനശാല  കുട്ടികളുടെ ഗ്രന്ഥശാല  റിസർച്ച് സെന്റർ  സോപാനം ഫിലിം ക്ലബ്

 റഫറൻസ് ഗ്രന്ഥശാല

അടച്ചത്: 2020 മാർച്ചിൽ

ജീവനക്കാർ: 15

പുസ്തകങ്ങൾ: 1,50,000
അംഗങ്ങൾ: 50,000
സജീവ അംഗങ്ങൾ: 10,000

''

കൊവിഡ് മാനദണ്ഡം പാലിച്ച് പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം മികച്ചരീതിയിൽ നടത്താൻ ഗ്രന്ഥശാലാ സംഘം തയ്യാറാണ്. അനുകൂല തീരുമാനമെടുത്ത് ലൈബ്രറി സംരക്ഷിക്കണം.

കെ.ബി. മുരളീകൃഷ്ണൻ, സെക്രട്ടറി,

കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.