ന്യൂഡൽഹി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം നിരത്തിലിറങ്ങുന്നതിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഇത്തരത്തിലാണ് കാര്യങ്ങളെങ്കിൽ കൊവിഡിന്റെ മൂന്നാം തരംഗം വേഗത്തിലാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര, ഡൽഹി സർക്കാരുകളെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. മാർക്കറ്റുകളിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്നത് ശ്രദ്ധയിൽപ്പെട്ട ഡൽഹി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് മൂന്നാം തരംഗത്തെക്കുറിച്ച് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത്.
ഡൽഹിയിൽ കൊവിഡ് വ്യാപനം കുറഞ്ഞതോടെ ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മാർക്കറ്റുകളിൽ ആളുകൾ കൂട്ടം കൂടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഡൽഹി ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. നിലവിലെ സ്ഥിതി വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനും ഡൽഹി സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |