തൃശൂർ: പെട്രോളിയം ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കായി സംസ്ഥാനത്ത് ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി പമ്പുകളുടെ ആദ്യ പട്ടികയിൽ ഗുരുവായൂരും. ഗുണനിലവാരമുള്ള കലർപ്പില്ലാത്ത പെട്രോളിയം ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനും അതുവഴി വരുമാനം വർദ്ധിപ്പിക്കുന്നതിനുമായാണ് കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം പെട്രോൾ - ഡീസൽ പമ്പുകൾ തുടങ്ങുന്നത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്നാണ് പമ്പുകൾ തുടങ്ങുക. കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള ഡീസൽ പമ്പുകൾക്കൊപ്പം പെട്രോൾ യൂണിറ്റും കൂടി ചേർത്താണ് പമ്പുകൾ തുടങ്ങുന്നത്. ഡീലർ കമ്മിഷനും സ്ഥല വാടകയും ഉൾപ്പെടെ ഉയർന്ന വരുമാനമാണ് ഈവിധം പ്രതീക്ഷിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ ഇവ സഹായിക്കും. ഈ പദ്ധതിയിലെ ആദ്യഘട്ടം നൂറു ദിവസത്തിനകം തുടങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |