SignIn
Kerala Kaumudi Online
Saturday, 27 April 2024 5.04 AM IST

മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതി: കോട്ടപ്പുറത്ത് ഹൌസ് ബോട്ട് ടെർമിനൽ ഈ വർഷം സജ്ജമാകും

boat
നിർമ്മാണം പുരോഗമിക്കുന്ന കോട്ടപ്പുറം ഹൌസ് ബോട്ട് ടെർമിനൽ

നീലേശ്വരം:കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ നിർമ്മാണം ഈ വർഷം പൂർത്തീകരിക്കും. നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത്ത് നിർമ്മാണം പുരോഗമിക്കുന്ന ഹൗസ്‌ബോട്ട് ടെർമിനൽ ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കും. മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 8 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. ടൂറിസം വകുപ്പിന് കീഴിൽ ഉൾനാടൻ ജലഗതാഗത വകുപ്പിനാണ് പദ്ധതിയുടെ ചുമതല.

132 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന ഹൗസ് ബോട്ട് ടെർമിനലിൽ മൂന്ന് ബോട്ട് ജെട്ടികളും, യാത്രക്കാർക്കുള്ള നടപ്പാതയും, ഇരിപ്പിട സൗകര്യങ്ങളും ഉണ്ടാകും കോട്ടപ്പുറം ഹയർസെക്കൻഡറി സ്‌കൂളിന് പടിഞ്ഞാറ് ഭാഗത്തു കൂടി ഒരു കോടി 30 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന അനുബന്ധ റോഡ് പണി പുരോഗമിക്കുകയാണ്. പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുന്നതിനുവേണ്ടി തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാലൻ, കാസർകോട് ജില്ലാ കളക്ടർ, ഡോ: ഡി.സജിത്ത്ബാബു, നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, ഉൾനാടൻ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, ഡി ടി പി സി ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

പുഴകളെയും കായലുകളെയും അറിഞ്ഞ്

കാസർകോട്, കണ്ണൂർ ജില്ലകളിലെ പുഴ, കായൽ എന്നിവ ബന്ധിപ്പിച്ച് ടൂറിസം വികസനം സാധ്യമാക്കുകയെന്ന ലക്ഷത്തോടെ ആരംഭിച്ച മലനാട് ക്രൂസ് ടൂറിസം പദ്ധതി. ഇതിന്റെ ഭാഗമായാണ് കോട്ടപ്പുറത്ത് ഹൗസ് ബോട്ട് ടെർമിനൽ ഒരുക്കുന്നത്. നിലവിൽ മുപ്പതോളം ഹൗസ്‌ബോട്ടുകളുള്ള കോട്ടപ്പുറത്ത് പദ്ധതി യാഥാർത്ഥ്യമാകുന്നതോടു കൂടി അസൗകര്യങ്ങൾ ഒഴിവാകും. കായൽ ടൂറിസത്തിന്റെ വളർച്ചക്ക് വലിയ സഹായകരമാകുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.