SignIn
Kerala Kaumudi Online
Friday, 26 April 2024 9.42 PM IST

ബോധപൗർണമി വെബിനാർ സംഘടിപ്പിച്ചു

kk

തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാർ എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. ബോധപൗർണമി വെറുമൊരു റീഡിംഗ് ക്ലബ് മാത്രമല്ല, പരസ്പരം സൗഹൃദവും സഹായങ്ങളും പങ്കിടുന്ന വേദിയും കുടുംബവുമാണെന്ന് ദിവ്യ എസ്. അയ്യർ പറഞ്ഞു.

കേരളകൗമുദിയുടെ കുടുംബത്തിലേക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വീണ്ടും കടന്നുവരാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും വായനാദിനത്തിൽ ഇത്തരമൊരു സംഭാഷണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ ഡോ. തോമസ് വാവനികുന്നേൽ മുഖ്യാതിഥിയായി. വായനാദിന സമ്മാന പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു.

കവിയും അദ്ധ്യാപകനുമായ രാജൻ വി. പൊഴിയൂർ വായനാദിന സന്ദേശം നൽകി. റോട്ടറി ലിറ്ററസി ചെയർമാൻ ലാൽ ജി സഹദേവൻ ആശംസ അറിയിച്ചു. കല എസ്.ഡി നന്ദി പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് 3211 തിരുവനന്തപുരത്തെ എ.ജിമാരും വിവിധ സ്‌കൂളുകളിലെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.