SignIn
Kerala Kaumudi Online
Saturday, 27 April 2024 6.08 AM IST

മ്യാൻമറിൽ ആയുധ ഉപരോധത്തിന് പ്രമേയം പാസാക്കി യു.എൻ

fv

ന്യൂയോർക്ക് :​ മ്യാൻമറിലെ സൈനിക ഭരണകൂടത്തിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന പ്രമേയം പാസാക്കി യു.എൻ പൊതുസഭ. മ്യാൻമറിൽ ഭരണം പിടിച്ചെടുത്ത സൈന്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് നടപടി. പ്രതിഷേധമുയർന്ന സാഹചര്യത്തിലാണു പ്രമേയം പാസാക്കിയത്. 193 അംഗരാജ്യങ്ങളിൽ 119 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇന്ത്യയുൾപ്പെടെ 36 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. 2020 നവംബറിലെ ജനവിധി മാനിക്കണമെന്നും രാജ്യത്തെ അടിയന്തരാവസ്ഥ പിൻവലിക്കണമെന്നും മനുഷ്യാവകാശങ്ങൾ ബഹുമാനിക്കണമെന്നും മ്യാൻമറിലെ സൈനിക ഭരണകൂടത്തോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. ഈ വർഷം ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിൽ അട്ടിമറിയിലൂടെ സൈന്യം ഭരണം പിടിച്ചെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.