ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എൺപത്തിയൊൻപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതുവരെ 38.74 ലക്ഷം പേർ മരിച്ചു. നിലവിൽ ഒരുകോടി പതിനഞ്ച് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ബ്രസീലിൽ മരണസംഖ്യ അഞ്ച് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് രണ്ടായിരത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിയെട്ട് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ഇന്ത്യയും മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള യുഎസിൽ മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.6.17 ലക്ഷം പേർ മരിച്ചു.
ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം മൂന്ന് കോടിയോട് അടുത്തു.നിലവിൽ ഏഴര ലക്ഷത്തിലധികം പേർ മാത്രമേ ചികിത്സയിലുള്ളു.രണ്ട് കോടി എൺപത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി. മരണസംഖ്യ 3.85 ലക്ഷം പിന്നിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |