പാട്ന: പിതാവ് രാംവിലാസ് പാസ്വാന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ജൂലായിൽ റോഡ് ഷോ നടത്താനൊരുങ്ങി ചിരാഗ് പാസ്വാൻ എം.പി. വിമത നീക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ ലോക് ജനശക്തി പാർട്ടിയിൽ സ്വാധീനം തെളിയിക്കാനാണ് ചിരാഗ് റോഡ് ഷോ നടത്തുന്നത്. ബിഹാറിലെ വോട്ടുനിലയുടെ ആറ് ശതമാനം വരുന്ന പാസ്വാൻ സമൂഹം ചിരാഗിനാണ് പിന്തുണ നൽകുന്നതെന്ന് റിപ്പോർട്ടുകൾ. ഇതിനെ ശക്തിപ്പെടുത്താനാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |