കാഞ്ഞങ്ങാട്: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് വൈവിധ്യങ്ങളായ പരിപാടികൾ ഓൺ ലൈനിൽ സംഘടിപ്പിക്കും.. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരം യോഗ പ്രകടനങ്ങൾ, യോഗ ഡാൻസ്, സിംഗിൾ യോഗ ഡാൻസ് പെയർ ഗ്രൂപ്പ്, വിവിധ തരം യോഗ കലാപരിപാടികൾ. എന്നിവയുണ്ടാകും. ജില്ലയിലെ മുഴുവൻ വീടുകളിലും കുടുംബാംഗങ്ങൾക്ക് ഒപ്പമുള്ള യോഗ, സാംസ്കാരിക പരിപാടികളും ദാർശനിക സൈദ്ധാന്തിക വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും നടക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ടി.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് പി.പി. സുകുമാരൻ അധ്യക്ഷത വഹിക്കും. യോഗ ആചര്യൻ ഗോവിന്ദൻ പായം, പി. ജനാർദ്ദനൻ, കെ.എം. ബല്ലാൽ, ഹരിഹരൻ നമ്പ്യാർ, സ്വാതി എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |