തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ 2.0 യിൽ ഇന്ന് മുതൽ പുതിയ ക്ലാസുകൾ.
വെള്ളിയാഴ്ചയോടെ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം അവസാനിച്ചിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനസൗകര്യം ഉറപ്പാക്കാൻ സാവകാശം ലഭിക്കാനായിരുന്നു ട്രയൽ സംപ്രേഷണം. ക്ലാസുകളും സമയക്രമവും www.firstbell.kite.kerala.gov.in ൽ ലഭ്യമാകും.
ക്ലാസുകൾ തുടങ്ങുമ്പോഴും സംസ്ഥാനത്ത് നിരവധി വിദ്യാർത്ഥികൾ ഇനിയും ഓൺലൈൻ പഠനത്തിന് പുറത്താണ്. ഡിജിറ്രൽ പഠനസൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല. ഒന്നിലധികം കുട്ടികളുള്ള വീടുകളിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ പഠനം പൂർണമാകാത്ത സ്ഥിതിയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഉറപ്പാക്കാൻ കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പൊതുസമൂഹത്തോട് അഭ്യർത്ഥിച്ചിരുന്നു.
പരീക്ഷകൾ ഓൺലൈനാക്കണം
തിരുവനന്തപുരം: പോളിടെക്നിക് പരീക്ഷ കൂടി ഓൺലൈനായി നടത്തണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സാങ്കേതിക സർവകലാശാലയുടെ ബി. ടെക് എട്ടാം സെമസ്റ്റർ (ഫുൾ ടൈം , പാർട്ടി ടൈം )പരീക്ഷ 28 നും ജൂലായ് 12 നും ഓൺലൈനായും, പോളിടെക്നിക് ആറാം സെമസ്റ്റർ പരീക്ഷ കോളേജിൽ വച്ചു നടത്തണമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഒരു വിഭാഗക്കാർക്ക്
ഓൺലൈനായും മറ്റുള്ളവർക്ക് കോളേജിലും പരീക്ഷ നടത്തുമെന്ന സർക്കാർ തീരുമാനത്തിൽ ആശങ്കയിലാണ് രക്ഷിതാക്കൾ.
പ്ലസ് വൺ പരീക്ഷ റദ്ദാക്കണം: ഹർജി ഇന്ന് പരിഗണിക്കും
മറുപടിക്ക് സമയം തേടി കേരളം
ന്യൂഡൽഹി : സെപ്തംബർ ആറിന് നടത്തുന്ന കേരളത്തിലെ പ്ലസ് വൺ പരീക്ഷ കൊവിഡ് കണക്കിലെടുത്ത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ.എൻ. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരാണ് ബെഞ്ചിൽ. പരീക്ഷ റദ്ദാക്കാത്തതിന്റെ കാരണം കഴിഞ്ഞ ദിവസം കോടതി കേരളത്തോട് ആരാഞ്ഞിരുന്നു. മറുപടി സമർപ്പിക്കാൻ കേരളം ഒരാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.
അസം, പഞ്ചാബ്, ത്രിപുര, ആന്ധ്ര സംസ്ഥാനങ്ങൾ പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന ഹർജിയും പന്ത്രണ്ടാം ക്ലാസിൽ തോറ്റവർക്കും നേരിട്ട് സി.ബി.എസ്.ഇയിൽ രജിസ്റ്റർ ചെയ്തു പഠിച്ചവർക്കും പ്രത്യേകം പരീക്ഷ നടത്തരുത് എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി ഇന്ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |