തിരുവനന്തപുരം : ഒളിമ്പിക് ദിനമായ ജൂൺ 23 കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി ആഘോഷിക്കുവാൻ തയ്യാറെടുത്ത് കേരളാ ഒളിമ്പിക് അസോസിയേഷൻ.23ന് രാവിലെ 10.30ന് ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും പൊതുജനങ്ങൾക്കായുള്ള കായിക ക്ഷമത പദ്ധതിയായ "ഒളിമ്പിക് വേവ് " ന്റെ സംസ്ഥാനതല സമാരംഭവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈൻ ആയി നിർവഹിക്കും . ചടങ്ങിൽ കായിക വകുപ് മന്ത്രി ശ്രീ: വി അബ്ദുറഹ്മാൻ ആധ്യക്ഷ്യം വഹിക്കും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |