SignIn
Kerala Kaumudi Online
Saturday, 31 July 2021 11.03 AM IST

അളിയൻസിലെ ക്ലീറ്റസിന്റെ ചമ്മൽ കണ്ട് പൊട്ടിച്ചിരിച്ച് പ്രിയദർശൻ

n
റിയാസ് നർമ്മകല

തിരുവനന്തപുരം: ''ക്ളീറ്റസേ എന്തുണ്ട് വിശേഷം കലക്കുന്നുണ്ട്!'' സംവിധായകൻ പ്രിയദർശൻ പറഞ്ഞു തുടങ്ങിയപ്പോൾ അദ്ഭുതംകൊണ്ട് അന്തംവിട്ടുവെങ്കിലും റിയാസ് നർമ്മകല ഒന്നു തിരുത്താൻ ശ്രമിച്ചൂ. 'സാർ, എന്റെ പേര് റിയാസ് എന്നാണ്'' 'തന്നെ ഞാൻ ക്ലീറ്റൊ എന്നേ വിളിക്കൂ. 'അളിയൻസി'ലെ ക്ലീറ്റോയെ അത്രയ്ക്ക് ഇഷ്ടമാണ്'.

ലോക്ക് ഡൗണിലെ ഒഴിവുനേരങ്ങളിൽ കൗമുദി ടിവിയിലെ ജനപ്രിയ പരമ്പരായ 'അളിയൻസി'ന്റെ എപ്പിസോഡുകൾ കണ്ട് പൊട്ടിച്ചിരിച്ചുപോയ പ്രിയദർശൻ അതിൽ ക്ലീറ്റസായി അഭിനയിച്ച റിയാസ് നർമ്മകലയെ ഫോണിൽ വിളിക്കുകയായിരുന്നു. പുതിയ പ്രോജക്ടുകളിൽ ഞങ്ങളെല്ലാവരും ഉണ്ടാകുമെന്ന ഉറപ്പോടുകൂടിയാണ് കാൾ അവസാനിപ്പിച്ചതെന്ന് റിയാസ് പറഞ്ഞു. മറ്രൊരു പരമ്പര 'മറിമായ'ത്തെ കുറിച്ചും പ്രിയൻ സംസാരിച്ചു.

സത്യൻ അന്തിക്കാട്, മോഹൻലാൽ, ശ്രീനിവാസൻ തുടങ്ങിയവരോടൊക്കെ റിയാസിനെയും സഹഅഭിനേതാക്കളെയും കുറിച്ച് ചർച്ച ചെയ്യാറുണ്ടെന്നും പ്രിയൻ പറഞ്ഞു. ചമ്മുന്ന സീനുകൾ പെർഫക്ടായിട്ടാണ് റിയാസ് അഭിനയിക്കുന്നതെന്ന പ്രിയന്റെ കമന്റ് അവാർഡാണെന്നും റിയാസ് പറഞ്ഞു.

രണ്ടു മാസം മുമ്പ് സുഹൃത്ത് സാജിദിന്റെ ഫോണിൽ നിന്ന് പ്രിയദർശൻ വിളിച്ച് സംസാരിച്ചിരുന്നതായി റിയാസ് പറഞ്ഞു. അന്ന് പ്രിയൻ തിരക്കിലായതിനാൽ പെട്ടെന്ന് കാൾ അവസാനിപ്പക്കേണ്ടിവന്നു, പക്ഷേ ആ വിഷമം ഇപ്പോ മാറിക്കിട്ടി. രാജേഷ് തലച്ചിറയാണ് 'അളിയൻസി'ന്റെ സംവിധായകൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RIYAS NARMAKALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.