നെടുമങ്ങാട്: അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ഓൺലെൻ പഠനം സുഗമമാക്കുന്നതിനായി സമ്പൂർണ ഡിജിറ്റൽ പദ്ധതിക്ക് തുടക്കം കുറിച്ചു. 1977 മുതൽ 2000 വരെയുള്ള പൂർവ വിദ്യാർത്ഥികളുടെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുടെയും അദ്ധ്യാപകരുടെയും പി.ടി.എ - എസ്.പി.സി കുടുംബാംഗങ്ങളുടെയും ധന സഹായത്തോടെ നൂറ് കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകുന്നതാണ് സമ്പൂർണ സ്കൂൾ ഡിജിറ്റൽ പദ്ധതി. പൂർവ വിദ്യാർത്ഥികളായ കെ.എസ്. സുനിൽകുമാർ , രാജിവ് കൃഷ്ണൻ , സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പത്ത് ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയിൽ പത്താം ക്ലാസിലെ 12 കുട്ടികൾക്ക് സ്റ്റാഫ് കൗൺസിലിന്റെയും എസ്.പി.സി കുടുംബാംഗങ്ങളുടെയും ധനസഹായത്തോടെ ഫോൺ വിതരണം ചെയ്തു. അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു . പി.ടി. എ പ്രസിഡൻറ് ഇ.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. സുനിൽകുമാർ, എസ്.എം.സി ചെയർമാൻ എസ്. മണികണ്ഠൻ, പ്രിൻസിപ്പൽ ഓം പ്രകാശ്, വെസ് പ്രിൻസിപ്പൽ മോളി, എസ്.പി.സി സി.പി.ഒ ഷജീർ, സീനിയർ അസിസ്റ്റന്റ് സുബ്രഹ്മണ്യൻ, സ്റ്റാഫ് കൗൺസിലർ അംഗം സതീഷ് നെടുമങ്ങാട്, അദ്ധ്യാപിക പ്രിയദർശിനി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |