SignIn
Kerala Kaumudi Online
Wednesday, 28 July 2021 4.50 PM IST

ഇളവുകൾ സൂക്ഷിച്ച്; ലോക്ക് ഒരാഴ്ചകൂടി... ആരാധനാലയങ്ങൾ നാളെ മുതൽ

kerala-lock-down

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തോത് കുറയുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കുന്നത് ഉൾപ്പെടെ നാളെ മുതൽ ലോക്ക് ഡൗണിൽ അധിക ഇളവുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 16 ശതമാനത്തിൽ കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് ആരാധനാലയങ്ങളിൽ പ്രവേശനാനുമതി. ഒരേസമയം പരമാവധി 15 പേർക്ക് പ്രവേശിക്കാം.

ടി.പി.ആർ കുറഞ്ഞ മേഖലകളിൽ ബാങ്കുകൾക്ക് തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. എന്നാൽ, ചൊവ്വയും വ്യാഴവും ഇടപാടുകാർക്ക് പ്രവേശനാനുമതിയില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാനദണ്ഡം പാലിച്ച് പ്രവേശനം അനുവദിക്കാനും, സർക്കാർ ഓഫീസുകളിൽ ഹാജർനില കൂട്ടാനും ഇന്നലെ ചേർന്ന കൊവിഡ് അവലോകനയോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടി.വി സീരിയലുകളുടെ ഇൻഡോർ ഷൂട്ടിംഗിന് നാളെ മുതൽ അനുമതിയുണ്ടാകും. കോളേജുകൾ തുറക്കാനുള്ള നടപടികൾ തുടങ്ങും. ടി.പി.ആർ അനുസരിച്ച് ജൂൺ 30 വരെ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണ മാനദണ്ഡത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോട്ടലുകളിലും ബാറുകളിലും ഇരുന്നു കഴിക്കാൻ അനുമതി നൽകുന്നതും തട്ടുകടകൾക്ക് പ്രവർത്തനാനുമതി നൽകുന്നതും ഉൾപ്പെടെയുള്ള ഇളവുകൾ അടുത്തയാഴ്ച പരിഗണിക്കും. രോഗവ്യാപനം കുറയുന്നതിന് പ്രതീക്ഷിച്ച വേഗതയില്ലാത്തതാണ് ഇളവുകൾ അനുവദിക്കുന്നതിലെ ആശങ്കയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിലെ ഇളവുകൾ ഇങ്ങനെ

എ വിഭാഗം

8%- ത്തിൽ താഴെ ടി.പി.ആർ

277 തദ്ദേശസ്ഥാപനങ്ങൾ

 എല്ലാ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിക്കും.

 ഹാജർനില 50 ശതമാനം വരെ

 ആരാധനാലയങ്ങൾ തുറക്കും

ബി വിഭാഗം

8- 16% ടി.പി.ആർ

575 തദ്ദേശ സ്ഥാപനങ്ങൾ

 എല്ലാ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിക്കും.

 ഹാജർനില 50 ശതമാനം വരെ

 ആരാധനാലയങ്ങൾ തുറക്കും

സി വിഭാഗം

16- 24%

171 തദ്ദേശ സ്ഥാപനങ്ങൾ

 എല്ലാ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കും

 ഹാജർനില 25 ശതമാനം

 ആരാധനാലയങ്ങളിൽ പ്രവേശനമില്ല

ഡി വിഭാഗം

24% നു മുകളിൽ

11 തദ്ദേശ സ്ഥാപനങ്ങൾ

 ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരും

മറ്റ് ഇളവുകൾ, വിലക്കുകൾ

 ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കും. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കു മാത്രം പ്രവേശനം

 ടിവി സീരിയലുകളുടെ ഷൂട്ടിംഗ് വ്യവസ്ഥ പാലിച്ച്. ആളെണ്ണം കുറച്ച് ഇൻഡോർ മാത്രം

 തമിഴ്നാടുമായുള്ള അതിർത്തി മേഖലയിൽ മദ്യവില്പന ശാലനകൾ അടച്ചിടും

 ഇടുക്കിയിലേക്ക് അതിർത്തി കടന്ന് എത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നിർബന്ധം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCK DOWN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.