SignIn
Kerala Kaumudi Online
Thursday, 05 August 2021 2.41 AM IST

വിവാഹത്തിന് മുമ്പ് എന്തൊക്കെയാകാം ? മകളുടെ ചോദ്യങ്ങളോട് പ്രതികരിച്ച് അനുരാഗ് കശ്യപ്

pic

ആലിയ കശ്യപും അച്ഛൻ അനുരാഗ് കശ്യപും തമ്മിലുള്ള തുറന്ന സംവാദം സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയാണ്. മകൾ ആലിയ കശ്യപിന്റെ ജീവിതത്തിൽ തനിക്കുള്ള നിലപാടുകൾ വ്യക്തമാക്കുകയാണ് ഈ സംവാദത്തിലൂടെ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ആലിയ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡയോയിലാണ് ജീവിതം സംബന്ധിച്ച തുറന്ന നിലപാടുകൾ സംവിധായകൻ പങ്കുവയ്ക്കുന്നത്. തന്റെ ആരാധകരുടെ ചില ചോദ്യങ്ങളെക്കുറിച്ച് ആലിയ,​ അച്ഛനോടും സംസാരിക്കുന്നുണ്ട്. വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധത്തെക്കുറിച്ചും തന്റെ കാമുകനെക്കുറിച്ചുമെല്ലാം ആലിയ അച്ഛനോട് ചോദിക്കുന്നുണ്ട്. ഷെയ്ൻ ഗ്രിഗറിയാണ് ആലിയയുടെ കാമുകൻ. ഇരുവരും ഒരു വർഷത്തലേറെയായി പ്രണയത്തിലാണ്. മാത്രമല്ല മുംബെയിൽ അനുരാഗിനൊപ്പം തന്നെയാണ് ഇരുവരും താമസിക്കുന്നതും.

"എനിക്ക് അവനെ ഇഷ്ടമാണ്. നീ ആൺ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതിയും ഇഷ്ടമാണ്. അവൻ വളരെ ആത്മീയതയുള്ളവനാണ്, വളരെ ശാന്തനാണ്, മാത്രമല്ല 40 വയസായവർക്ക് പോലും കാണാത്ത പല നല്ല കാര്യങ്ങളും അവനിലുണ്ട്. ബുദ്ധിമുട്ടുള്ള ഘട്ടങ്ങളിൽ കൂടെയുണ്ടാവുന്ന ആളാണ് " എന്നാണ് ഷെയ് നിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുരാഗിന്റെ മറുപടി. താൻ ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ എന്തായിരിക്കും മറുപടി എന്ന ചോദ്യത്തിന്, "നിനക്ക് അത് വേണമോ എന്ന് ഞാൻ ചോദിക്കും, നിന്റെ തീരുമാനം എന്താണോ ഞാൻ അതിനൊപ്പം നിൽക്കും, നിനക്കത് അറിയാമല്ലോ?..ഞാനത് സ്വീകരിക്കും, നീയെടുക്കുന്ന എല്ലാ തീരുമാനങ്ങളും എനിക്കും സമ്മതമാണ്, നിന്റെ തീരുമാനങ്ങൾക്ക് വില നൽകേണ്ടി വരുമെന്ന് ഞാൻ പറയുമെങ്കിലും ഞാൻ നന്നോടൊപ്പം ഉണ്ടാകും" എന്നാണ് അനുരാഗ് മറുപടി നൽകുന്നത്. വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനും അനുരാഗിന്റെ മറുപടി ഇതാണ് ; "എൺപതുകളിൽ ഞങ്ങൾ ചോദിച്ചിരുന്ന ചോദ്യമാണിത്. കോളേജ് കാലഘട്ടത്തിലൊക്കെ ചോദിച്ച ചോദ്യം. ലൈംഗിക ബന്ധത്തലേക്കും, ലൈംഗികതയലേക്കും വരുമ്പോൾ ഒരാൾ അതിനെ മനസിലാക്കിയുള്ള തീരുമാനം വേണം സ്വീകരിക്കാൻ. ഒരിക്കലും സമപ്രായക്കാരുടെ അഭിപ്രായവും മറ്റും നോക്കിയാവരുത്. ഞാനൊരു സംഭവമാണെന്ന് കാണിക്കാനായി എന്തെങ്കിലും ചെയ്യുന്നത് നല്ലതല്ല, അതുപോലെ ചിലരുടെ ഇടയിൽ സ്ഥാനം നേടാനായും ചെയ്യുന്നത് ശരിയല്ല. നിനക്കത് ചെയ്യണമെന്ന് ശരിക്കും തോന്നുകയാണെങ്കിൽ, നീ അതിന് തയ്യാറാണെങ്കിൽ, നിനക്കൊരാൾ ഉണ്ടെങ്കിൽ.. അങ്ങനെ ചെയ്യാം. അതേറെ സ്‌പെഷ്യലായിരിക്കണം." അനുരാഗ് കശ്യപിന്റെ ആദ്യ ഭാര്യ ആരതി ബജാജിന്റെ മകളാണ് ആലിയ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.